"Welcome to Prabhath Books, Since 1952"
What are you looking for?

കെയും തലയും പുറത്തിടരുത്

4 reviews

    സാഹിത്യകാരൻ ലക്ഷ്യബോധത്തോടെ എഴുതിയാൽ അത് സമൂഹത്തിൽ മറ്റെന്തിനെക്കാളും വലിയ ചലനങ്ങൾ സൃഷ്ടിക്കുകതന്നെ ചെയ്യും. ആ അനുഭവബോധത്തോടെ തികഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഞാനെഴുതിയ നാടകമാണ് "കൈയും തലയും പുറത്തിടരുത്'. ജീവിതത്തിൻ്റെ ഒരു മേഖലയിലും ആരുംതന്നെ "കയ്യും തലയും പുറത്തിടരുത്. (ഇത് ഞാൻ ഈയിടെ ഒരു മീറ്റിംഗിൽവച്ച് സഖാവ് നായനാരോടും സഖാവ് എമ്മനോടും പറഞ്ഞു.) 

    എൻ്റെ മുൻ നാടകങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു രചനാരീതിയാണ് ഈ നാടകത്തിൻ്റെത്. അതിഭാവുകത്വം ഇല്ല. വികാരങ്ങളെ "തീക്ഷ്ണ'മാക്കണമെന്നുദ്ദേശിച്ചിട്ടില്ല. 

    ഇതിൻ്റെ കഥയിലും ഒരു പ്രത്യേകതയുണ്ട്. ഓരോ കഥാപാതത്തിൻ്റെ പിന്നിലും ഒരു കഥയുണ്ട്. അതെല്ലാം കൂടി കഷ്ടിച്ച് നാല്പതു കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ബസ്സ് യാത്രയുടെ കഥയിൽ ഇണക്കിക്കോർത്തിരിക്കുന്നു. 


135 150-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support